ml.wikipedia.org

കബഡി - വിക്കിപീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഷ്യൻ ഗെയിംസ് കബഡിയിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ ടീം ഇന്ത്യ ആണ്.ഇന്ത്യ കഴിഞ്ഞാൽ ഏഷ്യയിൽ കബഡിയിൽ മേൽക്കൈ ഉള്ള ഒരു രാജ്യം ഇറാൻ ആണ്.മിക്ക ഏഷ്യൻ ഗെയിംസ് കബഡിയിലും അവർ ഫൈനലിൽ എത്തും.

തമിഴ്‌നാട് സഡുഗുവിൽ കബഡി കളിക്കുന്ന വനിതകൾ

ദക്ഷിണേഷ്യയിലെ ഒരു കായിക ഇനമാണ് കബഡി (Kabaddi). തമിഴിലെ കൈ, പിടി എന്നീ വാക്യങ്ങൾ ലോപിച്ചാണ് കബഡി എന്ന വാക്കുണ്ടായത്.[അവലംബം ആവശ്യമാണ്] ചെറിയ നീന്തൽക്കുളങ്ങൾ, വയലുകൾ എന്നിവിടങ്ങളിലാണ് സാധാരണ കബഡി മത്സരങ്ങൾ നടത്തുക.കബഡി മത്സരം ലോകതലത്തിൽ നടത്താറുണ്ട്.2013-14 ലെ ലോക കബഡി ചാമ്പ്യൻഷിപ്പ് ചെന്നൈയിലാണ് നടത്തുക. ബംഗ്ലാദേശിന്റെ ദേശീയ കളിയാണ് കബഡി. ഇന്ത്യൻ സംസ്ഥാനങ്ങളായ പഞാബിന്റെയും തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെയും സംസ്ഥാന കളിയും കബഡിയാണ്. കബഡി ഏഷ്യൻ ഗെയിംസ് ഇല ഇനമാണ്. ഇന്ത്യ 1990 ബീജിംഗ് ഗെയിംസ് മുതൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് കബഡി സ്വര്ണ ജേതാക്കളാണ്. [1]

  1. http://www.thehindu.com/todays-paper/tp-sports/and-now-a-prokabaddi-league/article5787141.ece

Kabaddi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.