ml.wikipedia.org

തക്കാളിത്തവള - വിക്കിപീഡിയ

  • ️Thu Sep 01 2005

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തക്കാളിത്തവള
Tomato Frog, D. antongilii
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:

Dyscophus


Species

See text.

ഡൈസ്കോഫസ് ജെനുസ്സിലുൾപ്പെടുന്ന തക്കാളിത്തവളകളിൽ(ഇംഗ്ലീഷ്:Tomato Frog) മൂന്ന് ഇനം തവളകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇവയുടെ ശാസ്ത്രനാമങ്ങൾ ഡൈസ്കോഫസ് അന്റോങിലി(Dyscophus Antongilii), ഡൈസ്കോഫസ് ഇൻസുലാരിസ്(Dyscophus Insularis), ഡൈസ്കോഫസ് ഗ്വിനെറ്റി(Dyscophus Guineti) എന്നിങ്ങനെയാണ്. ഇത്തരത്തിലുള്ള തവളകളെ പ്രധാനമായും മഡഗാസ്കറിലാണ് കാണാൻ കഴിയുന്നത്. ശരീരത്തിൽ മുഴുവനായും ചുവന്ന നിറമുള്ളതിനാലാണ് ഇവയെ തക്കാളിത്തവളകൾ എന്നു വിളിക്കുന്നത്.

ഭയപ്പെടുമ്പോൾ ഇവ സ്വ ശരീരം വായു നിറച്ച് വികസിപ്പിക്കും. ശത്രുക്കൾ തക്കാളിത്തവളയെ ആക്രമിക്കുമ്പോൾ ഇവയുടെ ത്വക്കിൽ നിന്നും ഒരു തരം സ്രവം പുറപ്പെടുവിക്കും, പശപ്പുള്ള ഈ സ്രവം ശത്രുവിന്റെ കണ്ണിലും വായിലും വീഴുന്നതുവഴി ഇരയെ ഉപേക്ഷിച്ച് അവ കടന്നു കളയും. തവളയുടെ ത്വക്കിൽ നിന്നും വരുന്ന ഈ സ്രവത്തിന് മനുഷ്യരിൽ അലർജി ഉണ്ടാക്കാൻ കഴിവുണ്ട്. ഈ സ്രവത്തിന് അലർജി ഉണ്ടാക്കാം എന്നല്ലാതെ മനുഷ്യരെ കൊല്ലാനുള്ള വീര്യം ഇല്ല.

തക്കാളിത്തവളകളുടെ ആയുസ്സ് 6 മുതൽ 8 വർഷം വരെയാണ്. പൂർണ്ണവളർച്ചയെത്തുന്നതോടുകൂടി ശരീരം ഇളം മഞ്ഞനിറത്തിൽ നിന്നും കടും ചുവപ്പായി മാറുന്നു. 9 മുതൽ 14 മാസം വരെയാകുമ്പോൾ ഇവയ്ക്ക് ലൈംഗിക വളർച്ചയെത്തുന്നു. പെൺ തവളകൾക്കാണ് ആൺ തവളകളേക്കാൾ വലിപ്പം ഇവ ഏകദേശം നാല് ഇഞ്ച് വരെ വലിപ്പം വയ്ക്കും എന്നാൽ ആൺ തവളകൾ രണ്ട് മുതൽ മൂന്ന് ഇഞ്ച് വരെ വളരാറുള്ളു. വയർ ഭാഗത്തിന് മഞ്ഞ കലർന്ന നിറമാ‍ണ്, ചിലപ്പോൾ കഴുത്തിന്റെ ഭാഗത്ത് കറുത്ത പുള്ളികളും കാണാം. പെൺ തവളകളെപ്പൊലെ ആൺ തവളകൾക്ക് കടും ചുവപ്പ് നിറം കാണില്ല, ഇവയ്ക്ക് ഒരു ഓറഞ്ച് കലർന്ന നിറമായിരിക്കും ഉള്ളത്. കുട്ടിത്തവളകൾക്കും ഇരുണ്ട നിറമാണ്.

മൂന്ന് ഇനം തവളകൾ ഈ കൂട്ടത്തിലുണ്ട്.

ശാസ്ത്രീയ നാമം സാധാരണ പേര്
ഡൈസ്കോഫസ് അന്റോങിലി (Grandidier, 1877) മഡഗാസ്കർ തക്കാളിത്തവള
ഡൈസ്കോഫസ് ഗ്വിനെറ്റി (Grandidier, 1875) False തക്കാളിത്തവള
ഡൈസ്കോഫസ് ഇൻസുലാരിസ് (Grandidier, 1872) തക്കാളിത്തവള