ml.wikipedia.org

ദാമോദരൻ കാളാശ്ശേരി - വിക്കിപീഡിയ

  • ️Sat Mar 08 1930

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദാമോദരൻ കാളാശ്ശേരി

നാലാം കേരള നിയമസഭയിൽ ഹരിജനക്ഷേമവകുപ്പുമന്ത്രി
ഓഫീസിൽ
ഒക്ടോബർ 29, 1978 - ഒക്ടോബർ 7,1979
മുൻഗാമികെ.കെ. ബാലകൃഷ്ണൻ
പിൻഗാമിഎം.കെ. കൃഷ്ണൻ
വ്യക്തിഗത വിവരങ്ങൾ
ജനനംമാർച്ച് 8, 1930
ചേർത്തല, ആലപ്പുഴ, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഎം.എ. ഭാനുമതി
വസതി(s)ചേർത്തല, ആലപ്പുഴ

നാലാം കേരളനിയമസഭയിലെ അംഗവും അഞ്ചാം കേരള നിയമസഭയിൽ, പി. കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ (1978 ഒക്ടോബർ 29 മുതൽ 1979 ഒക്ടോബർ 7 വരെ) ഹരിജനക്ഷേമവകുപ്പു മന്ത്രിയുമായിരുന്നു ദാമോദരൻ കാളാശ്ശേരി (ജനനം: മാർച്ച് 8, 1930). കൂടാതെ എ.ഐ.സി.സി. അംഗവും കെ.പി.സി.സി. മുൻസെക്രട്ടറിയും സാമൂഹ്യപ്രവർത്തകനും പത്രപ്രവർത്തകനുമാണ് ഇദ്ദേഹം. പന്തളം നിയോജകമണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1930 മാർച്ച് 8-ന് കുഞ്ചൻ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു.