ml.wikipedia.org

യിൽമെസ് ഗുണെ - വിക്കിപീഡിയ

  • ️Thu Apr 01 1937

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യിൽമെസ് ഗുണെ

Grave of Yılmaz Güney at Père Lachaise Cemetery, Paris

ജനനം1 ഏപ്രിൽ 1937
മരണം9 സെപ്റ്റംബർ 1984 (പ്രായം 47)
തൊഴിൽ(s)Film director
Screenwriter
Actor
സജീവ കാലം1958 - 1983

തുർക്കിയിലെ ഒരു ചലച്ചിത്ര സംവിധായകനായിരുന്നു യിൽ‌മെസ് ഗുണ(ഏപ്രിൽ 1 1937 – സെപ്റ്റംബർ 9 1984)‍. സംവിധാനത്തിനു പുറമേ, ജനപ്രീതി നേടിയ അറുപതിലധികം ആക്ഷൻ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അവയിൽ ഇരുപതെണ്ണത്തിന് തിരക്കഥയെഴുതി. സെയ്യിറ്റ് ഹാൻ (1968) ആയിരുന്നു ആദ്യചിത്രം. 1970-ലെ ഹോപ് തുർക്കിയിൽ നിർമ്മിക്കപ്പെട്ട എക്കാലത്തെയും മഹത്തായ ചിത്രമായി കണക്കാക്കപ്പെടുന്നു. 1971 ൽ തുർക്കിയിൽ പട്ടാള വിപ്ലവം നടന്നതോടെ രാഷ്ട്രീയ വീക്ഷണത്തിന്റെ പേരിൽ തടവറയിലായി. കൊലക്കുറ്റമാരോപിച്ച് പത്തൊമ്പതു വർഷത്തെ തടവ് ഗുനെക്ക് നല്കി. തടവറയിൽ കിടന്ന് ഗുനെ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തു. മറ്റൊരാളിന് നിർേദശങ്ങൾ നൽകിക്കൊണ്ടായിരുന്നു ഇത്. ദ ഹെർഡ് (79), ദ എനിമി (82) എന്നിവ സെക്കി ഉക്ടനും യോൾ (ദവേ-1982) സെരിഫ് ഗോരനും അദ്ദേഹത്തിനുവേണ്ടി സംവിധായക ജോലി നിർവഹിച്ചു. രാജ്യഭ്രഷ്ടനായി ഫ്രാൻസിലെത്തിയ ഗുനെ `യോളി'ന്റെ എഡിറ്റിങ് നിർവഹിച്ചു. 1983 ലെ കാൻ ചലച്ചിത്രോത്സവത്തിൽ കോസ്റ്റഗവ്‌രാസിന്റെ മിസ്സിങി നൊടൊപ്പം മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം യോൾ പങ്കിട്ടു. അവസാന ചിത്രമായ ദവാൾ (1983) ഫ്രാൻസിൽ ചിത്രീകരിച്ചു. 84 ൽ ഫ്രാൻസിൽ അന്തരിച്ചു.